
ചാവക്കാട് : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ മന്ദലാംകുന്ന് പ്രദേശത്ത് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു കാന നിർമിക്കാൻ തീരുമാനം. ജില്ലാ സബ് കളക്ടർ അഖിൽ വി മേനോൻ, എൻ കെ അക്ബർ എം എൽ എ എന്നിവരുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചക്കോലയിൽ റോഡിൽ ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ കാന നിർമ്മിക്കുന്നതിനും ഈ റോഡിൻ്റെ അവസാനഭാഗത്ത് കനോലി കനാലിനോട് ചേർന്നുള്ള പഞ്ചായത്ത് റോഡിൽ എംഎൽഎ ഫണ്ടിൽ […]