മമ്മൂക്കയുടെ സ്റ്റെപ്പുകളുമായി ലാലേട്ടന്‍; ‘ശാന്തമീ രാത്രിയില്‍’ ബിടിഎസ് എത്തി Entertainment News

മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ് തുടരും. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസിന്റെ 36-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. തിയേറ്ററിലും ഒടിടിയിലും ഒരുപോലെ കയ്യടി നേടിയ ഒന്നായിരുന്നു മമ്മൂട്ടിയുടെ ‘ജോണി വാക്കര്‍’ സിനിമയിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന ഗാനത്തിന്റെ പുനരവതരണം. ഒറിജിനല്‍ ഗാനരംഗത്തിലെ മമ്മൂട്ടിയുടെ സ്റ്റെപ്പ് മോഹന്‍ലാല്‍ അനുകരിച്ചതായിരുന്നു ഈ ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കാന്‍ കാരണം. ഇപ്പോള്‍ ഈ രംഗങ്ങളുടെ ബിടിഎസ് പുറത്തുവിട്ടിരിക്കുകയാണ് തുടരും ടീം.

തുടരും എന്ന ചിത്രത്തിലെ നിര്‍ണായകരംഗത്തുവരുന്ന ഗാനമാണിത്. ഒരു കല്യാണ വീട്ടിലെ ഗാനമേളയില്‍ ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്റെ അവതരണം. മോഹന്‍ലാലിനൊപ്പം പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരും ഈ രംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജേക്‌സ് ബിജോയ് ആണ് ഗാനം റീ-അറേഞ്ച് ചെയ്തിരിക്കുന്നത്. അരവിന്ദ് ദിലീപ് നായരാണ് ഗാനം ആലപിച്ചത്. ജോണിവാക്കറിലെ ഈ ഗാനത്തിന്റെ വരികള്‍ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. സംഗീതം എസ് പി വെങ്കിടേഷ്. യേശുദാസാണ് ആലാപനം. ജയരാജ് ആണ് ജോണി വാക്കര്‍ സംവിധാനം ചെയ്തത്.

Also Read: കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫിന് കര്‍ണാടകയില്‍ നിരോധനം !

അതേസമയം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.

The post മമ്മൂക്കയുടെ സ്റ്റെപ്പുകളുമായി ലാലേട്ടന്‍; ‘ശാന്തമീ രാത്രിയില്‍’ ബിടിഎസ് എത്തി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *