Now loading...
സാമൂഹിക മാധ്യമത്തിലൂടെ മലയാള ഗാനങ്ങൾ പാടി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ടാൻസാനിയൻ ഇൻഫ്‌ളുവൻസറായ കിലി പോൾ. ഇന്ത്യൻ പാട്ടുകൾക്ക് അനുസരിച്ചുള്ള ഡാൻസും ലിപ്‌സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്സ് നോക്കിയാൽ അതിൽ കൂടുതലും മലയാളികൾ ആയിരിക്കും. മലയാളികൾ ‘ഉണ്ണിയേട്ടൻ’ എന്നാണ് കിലിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. കൊച്ചി ലുലുമാളിൽ അതിഥിയായി എത്തിയ ‘ഉണ്ണിയേട്ട‘ന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്.
Also Read: ‘കപ്കപി’ ചിത്രത്തിൻ്റെ നാല് ദിവസത്തെ കളക്ഷന്‍ പുറത്ത്
മലയാള സിനിമയിൽ അഭിനയിക്കാൻ ഏതാനും ദിവസം മുമ്പ് കേരളത്തിൽവന്ന താരം ലുലുമാളിലേക്ക് എത്തിയതോടെ ആരാധകർ ഒഴുകിയെത്തി. കിലി പോളിനൊപ്പം സെൽഫി പകർത്താനും ഫോട്ടോയെടുക്കാനും നിരവധി പേർ മാളിൽ തടിച്ചു കൂടി. ആരേയും നിരാശപ്പെടുത്താതെ എല്ലാവർക്കുമൊപ്പം ചിത്രമെടുത്തുമാണ് ഉണ്ണിയേട്ടൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന കിലിപോൾ മടങ്ങിയത്.

മലയാളികൾ ഏറെ പ്രിയപ്പെട്ടവരാണെന്നും കേരളം ടാൻസാനിയപോലെതന്നെ തനിക്ക് പ്രിയപ്പെട്ടതാണെന്നും കിലി പോൾ പ്രതികരിച്ചു. കാണാനെത്തിയ പ്രിയപ്പെട്ടവരോട് നന്ദിയും പറഞ്ഞു.
മലയാളം പാട്ട് പാടി സദസിനെ കൈയിലെടുത്തതോടെ പിന്നാലെ ഉണ്ണിയേട്ടന്റെ ഡാൻസ് കാണണമെന്ന ആവശ്യവും ഉയർന്നു, ഇതോടെ മാളിലേക്ക് എത്തിയ മറ്റ് താരങ്ങൾക്കൊപ്പം നൃത്തം ചെയ്തും സദസിനെ കയ്യിലെടുത്താണ് കിലിപോൾ അവിടെയും സ്റ്റാർ ആയി. ‘ഉണ്ണിയേട്ടന്റെ’ എല്ലാ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. കിലിയുടെ സഹോദരി നീമ പോളും കിലിയുടെ റീലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
The post മലയാളികളുടെ ‘ഉണ്ണിയേട്ടൻ’ ലുലു മാളിൽ; പാട്ട് പാടിയും ഡാൻസ് ചെയ്തും സ്റ്റാറായി appeared first on Express Kerala.
Now loading...