Now loading...
തിരുവനന്തപുര: മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട് ജില്ല അടക്കം 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വാഴ്ച) ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്‍ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റെസിഡൻഷ്യല്‍ സ്കൂളുകള്‍ക്കും റെസിഡൻഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്ത് 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. നാളെ വയനാടിനു പുറമേ കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിലും നാളെ അവധി പ്രഖ്യാപിച്ചു. മറ്റു അവധിയുണ്ടോ എന്ന് ഉടൻ അറിയാം.
.
Now loading...