മസ്‌ക്-ട്രംപ് പോര് രൂക്ഷം; ടെസ്ലയുടെ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ പദ്ധതി തടസപ്പെടുമോ? Jobbery Business News

എലോണ്‍ മസ്‌കും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള തര്‍ക്കം ടെസ്ലയുടെ സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ക്കായുള്ള പദ്ധതികള്‍ക്ക് തടസ്സമാകുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവും ശക്തനായ രാഷ്ട്രീയക്കാരനുമായുള്ള പോരാട്ടത്തില്‍ ലോകത്തിലെ ഏറ്റവും ധനികന് കോടിക്കണക്കിന് ഡോളര്‍ നഷ്ടമാകാനാണ് സാധ്യത.

സ്പേസ് എക്സ് നാസയ്ക്കായി കുറച്ച് ദൗത്യങ്ങള്‍ മാത്രമാണ് നടത്തുന്നത്. കൂടാതെ സ്റ്റാര്‍ലിങ്കിന് വിദേശ സാറ്റലൈറ്റ് കരാറുകള്‍ നിലവില്‍ കുറവാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിന് പരസ്യദാതാക്കളെയും നഷ്ടപ്പെടാം. ഇതെല്ലാം മസ്‌കിന്റെ മുന്നിലെ വെല്ലുവിളികളാകും.

എന്നാല്‍ ഇതെല്ലാം ഇതെല്ലാം ട്രംപിന്റെ പ്രതികാര നടപടികളെയും തര്‍ക്കങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു തര്‍ക്കം ട്രംപിനും ഫെഡറല്‍ സര്‍ക്കാരിനും നഷ്ടമുണ്ടാകുകയും ചെയ്യും.

ടെസ്ലയുടെ ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണത്തിന് ഒരു ആഴ്ച മുമ്പാണ് തര്‍ക്കം ഉടലെടുക്കുന്നത്. കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പല വിപണികളിലും പിന്നിലായതിനാല്‍ മസ്‌കിന് ഒരു വിജയം ആവശ്യവുമാണ്.

റോബോടാക്‌സിസിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ ഇടപെടാന്‍ ഫെഡറല്‍ സുരക്ഷാ നിയന്ത്രണ ഏജന്‍സികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ട്രംപിന് ടെസ്ലയുടെ കാര്യങ്ങള്‍ കുഴപ്പത്തിലാക്കാന്‍ കഴിയും.തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നതിനു മുമ്പുതന്നെ ഡ്രൈവറില്ലാ ടാക്സികളുടെ കൂടുതല്‍ വിശദാംശങ്ങള്‍ നാഷണല്‍ ഹൈവേ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരുന്നു.

ടെസ്ല കാറുകളുടെ സുരക്ഷയെക്കുറിച്ച് നീതിന്യായ വകുപ്പും അന്വേഷണം നടത്തിയിട്ടുണ്ട്. ന്നാല്‍ ആ അന്വേഷണത്തിന്റെ സ്ഥിതി വ്യക്തമല്ല.

ട്രംപ്-മസ്‌ക് തര്‍ക്കത്തെ തുടര്‍ന്ന് ടെസ്ലയുടെ ഓഹരി വില 14% ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച അത് ഏകദേശം 4% തിരിച്ചുവന്നു.

നാല് പേരടങ്ങുന്ന ഡ്രാഗണ്‍ കാപ്‌സ്യൂളുകള്‍ ഉപയോഗിച്ച്, ബഹിരാകാശ നിലയത്തിലേക്കും തിരിച്ചും ക്രൂവിനെ എത്തിക്കാന്‍ കഴിവുള്ള ഒരേയൊരു യുഎസ് കമ്പനിയാണ് സ്‌പേസ് എക്‌സ്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *