‘മസ്റ്റ് വാച്ച്’; ‘റോന്തി’നെ പ്രശംസിച്ച് മുരളി ഗോപി Entertainment News

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ‘റോന്ത്’. ഷാഹി കബീര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുരളി ഗോപി. ഉറപ്പായും കാണേണ്ട ചിത്രമാണ് റോന്ത് എന്ന് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഷാഹി കബീറില്‍ നിന്ന് ഒരു ജോണര്‍ മസ്റ്റ് വാച്ച്. ദിലീഷ് പോത്തന്‍, ഷാഹി കബീര്‍ എന്നിവരില്‍ നിന്നും ഗംഭീര പ്രകടനങ്ങള്‍, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മുരളി ഗോപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പൊലീസ് കഥാപാത്രങ്ങളെ വേറിട്ട രീതിയില്‍ അവതരിപ്പിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാഹി കബീര്‍. ജോജു ജോര്‍ജിന് കരിയര്‍ ബ്രേക്ക് ആയ ജോസഫിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ഷാഹി നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളുടെയും തിരക്കഥാകൃത്താണ്. ഇലവീഴാ പൂഞ്ചിറയിലൂടെയാണ് ഷാഹി കബീര്‍ സംവിധായകനായത്.

Also Read: കീര്‍ത്തി സുരേഷ് ചിത്രം ‘ഉപ്പു കപ്പുറമ്പു’ നേരിട്ട് ഒടിടിയിലേക്ക്; ട്രെയിലര്‍ പുറത്ത്

ഒരു രാത്രി പട്രോളിംഗിന് ഇറങ്ങുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടിവരുന്ന അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. യോഹന്നാന്‍ എന്ന എസ്‌ഐ ആയി ദിലീഷ് പോത്തനും ദിനനാഥ് എന്ന ഡ്രൈവറായി റോഷന്‍ മാത്യുവും ആണ് എത്തുന്നത്. ഇലവീഴാ പൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം അദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്.

ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

The post ‘മസ്റ്റ് വാച്ച്’; ‘റോന്തി’നെ പ്രശംസിച്ച് മുരളി ഗോപി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *