Now loading...
റോഷൻ മാത്യു നായകനായി എത്തിയ ചിത്രമാണ് മഹാറാണി. ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മഹാറാണിയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
മഹാറാണി മനോരമമാക്സ് ഒടിടിയിലായിരിക്കും പ്രദര്ശിപ്പിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റിലീസ് തിയ്യതി പുറത്തുവിട്ടിട്ടില്ല. ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി, ഗൗരി ഗോപകുമാർ, നിഷ സാരംഗ് എന്നിവരും വേഷമിട്ട ചിത്രം ഒടിടിയില്‍ എപ്പോഴായിരിക്കും സ്ട്രീമിംഗ് തുടങ്ങുക എന്ന് വ്യക്തമാക്കിയിട്ടില്ല.
Also Read: പടക്കളത്തിൻ്റെ രണ്ടാം ഭാഗം ഉണ്ടാവില്ല, പക്ഷെ ആ കഥാപാത്രങ്ങൾ തിരിച്ചുവന്നേക്കാം; വിജയ് ബാബു
ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത് ലോകനാഥൻ ആണ്. മഹാറാണിക്കായി ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ മുരുകൻ കാട്ടാക്കടയും അൻവർ അലിയും രാജീവ് ആലുങ്കലും വരികള്‍ എഴുതിയിരിക്കുന്നു. സുജിത് ബാലനാണ് മഹാറാണി നിര്‍മിച്ചിരിക്കുന്നത്. എസ് ബി ഫിലിംസിന്റെ ബാനറിലാണ് മഹാറാണിയുടെ നിര്‍മാണം
The post ‘മഹാറാണി’ ഇനി ഒടിടിയിലേക്ക് appeared first on Express Kerala.
Now loading...