മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി Entertainment News

മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി കോടതി. എറണാകുളം അഡീഷണൽ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിട്ടുള്ളതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കേസ് ഡയറിയും കോടതി പരിശോധിച്ചിരുന്നു.

അതിനിടെ, ഇന്ന് വൈകുന്നേരം നാല് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് ഉണ്ണിമുകുന്ദന്‍ അറിയിച്ചു. കേസ് എടുത്തതിനുശേഷം ഇത് ആദ്യമായാണ് ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളെ കാണുന്നത്. വിപിന്‍കുമാര്‍ മുന്‍മാനേജര്‍ ആണെന്ന വാദം ഉണ്ണി മുകുന്ദന്‍ പൂര്‍ണമായും തള്ളിയിരുന്നു. 2018 ല്‍ പിആര്‍ഒ എന്ന നിലയിലാണ് പരിചയപ്പെട്ടത്. ഇതുവരെ പേഴ്‌സണല്‍ മാനേജരായി നിയമിച്ചിട്ടില്ല. വിപിന്‍ അപവാദ പ്രചരണം നടത്തുന്ന ആളാണെന്ന പരാതി തനിക്ക് നേരത്തെ ലഭിച്ചിരുന്നു. വിപിനില്‍ നിന്ന് നിരന്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Also Read: ഖലീജ ചിത്രത്തിന്റെ റീ റിലീസ്: തിയേറ്ററിനുള്ളിൽ ജീവനുള്ള പാമ്പുമായി വന്ന് മഹേഷ് ബാബു ആരാധകൻ

തന്നെക്കുറിച്ച് വ്യാപകമായ അപവാദങ്ങള്‍ പ്രചരിപ്പിച്ച്, പ്രശസ്തി ഇല്ലാതാക്കും എന്ന വെല്ലുവിളി വിപിന്‍ നടത്തിയിരുന്നതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. നിലവില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും,വിപിനൊപ്പം ചില ശത്രുക്കളും ഉണ്ടെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വിശദീകരണക്കുറിപ്പില്‍ ഉണ്ണിമുകുന്ദന്‍ പറയുന്നു.

The post മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *