മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ്ണ നാണയം ഉടമയ്ക്ക് തിരിച്ചു നൽകി നാട്ടികയിലെ ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി.

തൃപ്രയാർ: മാലിന്യം ശേഖരിക്കുമ്പോൾ ലഭിച്ച സ്വർണ്ണ നാണയം ഈ ഹരിത കർമ്മ സേന അംഗങ്ങളുടെ മനസ്സ് കുലുക്കിയില്ല. നാട്ടിക ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളായ ഗീത ഉണ്ണികൃഷ്ണൻ, ജിനി വിജേഷ് എന്നിവർ മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ്ണ നാണയം ഉടമസ്ഥന് തിരിച്ച് നൽകിയാണ് മാതൃകയായത്.
നാട്ടിക പഞ്ചായത്ത് പത്താം വാർഡിലെ എളേടത്ത് ബാലകൃഷ്ണൻ എന്നവരുടെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യത്തിൽ നിന്നും ആണ് സ്വർണ്ണ നാണയം ലഭിച്ചത്. ഇവർ ഉടൻ പഞ്ചായത്തിൽ ഏൽപ്പിക്കുകയായിരുന്നു. ഉടമയെ വിളിച്ചു വരുത്തിപഞ്ചായത്ത് ഹാളിൽ വെച്ച് പ്രസിഡണ്ട് എം ആർ ദിനേശൻ കൈമാറി
ഹരിത കർമ്മ സേനാംഗങ്ങളായ ഗീത, ജിനി എന്നിവർക്ക് ഉടമസ്ഥൻ സന്തോഷ സൂചകമായി പാരിതോഷികവും നൽകി
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

The post മാലിന്യ ശേഖരണത്തിനിടെ ലഭിച്ച സ്വർണ്ണ നാണയം ഉടമയ്ക്ക് തിരിച്ചു നൽകി നാട്ടികയിലെ ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി. appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *