Now loading...
തരുൺ മൻസുഖാനി സംവിധാനം ചെയ്ത കോമഡി ചലച്ചിത്രം ഹൗസ്ഫുൾ 5 ആദ്യ മൂന്ന് ദിവസത്തില്‍ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. സക്നിൽക്കിന്റെ കണക്ക് പ്രകാരം അക്ഷയ് കുമാറിന്റെ ചിത്രം ആദ്യ ഞായറാഴ്ചയും കഴിയുമ്പോള്‍ മൊത്തം ഇന്ത്യന്‍ ബോക്സ് ഓഫീസിൽ നിന്ന് 87 കോടി കളക്ഷൻ നേടിയെന്നാണ് വിവരം.
അതേസമയം ട്രേഡ് വെബ്സൈറ്റ് സാക്നില്‍ക് റിപ്പോർട്ട് ചെയ്തതനുസരിച്ച് അക്ഷയ് ചിത്രം ആദ്യ ദിനത്തിൽ 24 കോടി ആഭ്യന്തര കളക്ഷൻ നേടി. ഹൗസ്ഫുൾ മുൻ ഭാഗത്തിന്റെ ആദ്യ ദിന കളക്ഷനെക്കാളും അക്ഷയുടെ സമീപകാല റിലീസുകളായ സ്കൈ ഫോഴ്സ്, കേസരി ചാപ്റ്റർ 2 എന്നിവയേക്കാൾ കൂടുതലാണ് ഈ കളക്ഷൻ. മൂന്നാം ദിവസം, അതായത് സിനിമയുടെ ആദ്യ ഞായറാഴ്ച പ്രേക്ഷകരിൽ മികച്ച പ്രതികരണം നേടിയ ചിത്രം 32 കോടി കളക്ഷൻ നേടി. ആഭ്യന്തരമായി ഇതോടെ ചിത്രം ആകെ 87 കോടി നേടി. ചിത്രം ഇപ്പോൾ 100 കോടിയിലേക്ക് അടുക്കുകയാണ്.
Also Read: തഗ് ലൈഫിന് ആദ്യ നാല് ദിനം ബോക്സോഫീസില്‍ കിട്ടിയത് കനത്ത പ്രഹരം
അതേസമയം ആഗോളതലത്തില്‍ ചിത്രം ഇതിനകം 100 കോടി കടന്നിട്ടുണ്ടാകും എന്നാണ് സൂചന. രണ്ട് ദിവസത്തില്‍ തന്നെ ചിത്രം 80 കോടിക്ക് മുകളില്‍ നേടിയിരുന്നു. ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്ഫുള്. തമാശ, ആശയ കുഴപ്പങ്ങൾ, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുൾ 5. സാജിദ് നദിയാദ്വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്ത ഈ ചിത്രം, ഹൗസ്ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്.
ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ചിത്രം ലാഭത്തില്‍ ആകണമെങ്കില്‍ 300 കോടി എങ്കിലും ഇന്ത്യയില്‍ നെറ്റ് കളക്ഷന്‍ നേടേണ്ടിവരും എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്.
The post മികച്ച പ്രകടനം കാഴ്ച്ചവെച്ച ഹൗസ്ഫുൾ 5 appeared first on Express Kerala.
Now loading...