മിടുക്കനും – മിടുക്കികൾക്കും സൈക്കിൾ സമ്മാനിച്ച് അനുമോദനം

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ ഹൃദയത്തിലെന്നും എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഹൃദയപൂർവ്വം അനുമോദനം തുടരും എന്ന പരിപാടി പെരിങ്ങോട്ടുകര നാലും കൂടിയ സെന്ററിലുള്ള വിമുക്ത ഭട ഭവനിൽ വെച്ച് നടത്തി. വാർഡിലെ ഈ വർഷം എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെയും, ഉന്നത വിജയം നേടിയവരെയും, വിജയിച്ചവരേയും, സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ശ്രീനിധിൽ സൈഗാൾ, യു എസ് എസ് വിന്നർ ആൽഫ്രീനോ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ നൈപുണ്യ സുരഭി ദാസ്, എസിൽഡ ലൂയീസ്,അശ്വിൻ. കെ ദിവ്യൻ എന്നിവർക്ക് സൈക്കിൾ സമ്മാനമായി നൽകി. വാർഡ് മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി അഡ്വ ഏ.യു. രഘുരാമൻ പണിക്കർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയാലും വ്യക്തി ജീവിതത്തിൽ അതു പ്രാവർത്തികമാക്കി സമൂഹത്തിന് മാതൃകയായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് മുഖ്യാതിഥിയായിരുന്നു. മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഡോ. ജെയിംസ് ചിറ്റിലപ്പിള്ളി വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ചുളള ക്ലാസ് നയിച്ചു, വിദ്യാഭ്യാസ വിദഗ്ദനും, കോളമിസ്റ്റു മായ ജോമി പി.എൽ വിദ്യഭ്യാസ രംഗത്ത് ഇന്നത്തെ സാധ്യതകളെ കുറിച്ച് വിശദീകരിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. ഫുട്ബോൾ കോച്ച് സത്യൻ പി.ബി,എഡിഎസ് പ്രസിഡന്റ് വിജയപ്രകാശൻ, അംഗൻവാടി വർക്കർമാരായ കെ.ബി.അഞ്ചു, അഷ്ടമി, എന്നിവർ പ്രസംഗിച്ചു അംഗൻവാടി ഹെൽപ്പർമാരായ ഗീത, നിമ്മി പ്രേംലാൽ, സംഘാടക സമിതി അംഗങ്ങളായ രേണുക റിജു, ഷാലി ഫ്രാൻസിസ്, ലൂയീസ് താണിക്കൽ, റിജു കണക്കന്തറ, ഹിമ രജ്ഞിതൻ എന്നിവർ നേതൃത്വം നൽകി. 33 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു

The post മിടുക്കനും – മിടുക്കികൾക്കും സൈക്കിൾ സമ്മാനിച്ച് അനുമോദനം appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *