യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്.

വെള്ളിക്കുള്ളര : മറ്റത്തൂർ ഇഞ്ചക്കുണ്ട് സ്വദേശി ആയിന്തൂർ വീട്ടിൽ അജിനാസ് 34 വയസ്സ് എന്നയാളുടെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാ​ഗ്യത്താൽ അജിനാസിനെയും, സുഹൃത്ത് രാജേഷിനെയും കോടാലി ബാറിന് മുൻവശം റോഡിൽ വെച്ച് 1 ഉം 2 ഉം പ്രതികൾ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് അജിനാസിന്റെ പരാതിയിൽ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തു.

ഈ കേസിലെ ഒന്നാം പ്രതി വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം സ്വദേശി ഇടക്കൂട്ടത്തിൽ വീട്ടിൽ ഷിബിൻ 25 വയസ്സ്, രണ്ടാം പ്രതി മറ്റത്തൂർ ചേലക്കോട്ടുകര സ്വദേശി തറയിന്മേൽ വീട്ടിൽ പ്രണവ് 22 വയസ്സ് എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ ഇന്ന് 06-07-2025 തിയ്യതി കോടതിൽ ഹാജരാക്കും.

ഷിബിൻ – ന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിന് 3 കേസുകളും കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ചതിന് ഒരു കേസുമുണ്ട്. പ്രണവിന് വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ കഞ്ചാവ് ബീഡി വലിച്ചതിനുള്ള 2 കേസുകളുണ്ട്.

വെള്ളിക്കുളങ്ങര പേലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കൃഷ്ണൻ കെ, സബ് ഇൻസ്‌പെക്ടർ ജോഷി കെ ടി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മനോജ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ പ്രമോദ്, രാഗേഷ്.വി, സിവിൽ പോലീസ് ഓഫീസർമാരായ ഷഗിൻ അഹമ്മദ്‌, അജിത്കുമാർ കെ.സി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *