‘രാഷ്ട്രീയമായി തന്നെ കാണണം’; ജെ എസ് കെ സിനിമാ വിവാദത്തില്‍ എഎ റഹീം Entertainment News New

സുരേഷ് ഗോപി അഭിഭാഷക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയുടെ റിലീസ് തടഞ്ഞ സെന്‍സര്‍ നടപടിയില്‍  പ്രതികരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. സെന്‍സര്‍ ബോര്‍ഡിനെതിരെയാണ് സമരമെങ്കിലും ഈ രോഷം അലയടിക്കേണ്ടത് ഫാസിസ്റ്റ് ഭരണകൂടമായ ബിജെപിക്ക് നേരെയാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു നവ ഫാസിസ്റ്റ് ഭരണകൂടമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നിടത്തേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനെ രാഷ്ട്രീയമായി തന്നെ കാണണം. ഈ കടുംവെട്ടുകളുടെ കാര്യം രാഷ്ട്രീയമാണ്.

Also Read: കഥാപാത്രങ്ങള്‍ക്ക് പേരിന് പകരം നമ്പര്‍ ഇടേണ്ട അവസ്ഥ വന്നേക്കാം; രഞ്ജി പണിക്കര്‍

അസഹിഷ്ണുതയുടെ രാഷ്ട്രീയം ഇന്ത്യ ഭരിക്കുന്നു എന്നതാണ് പ്രശ്നം. ഈ അസഹിഷ്ണുത വെറുതെ ഉണ്ടാകുന്നതല്ല. നിങ്ങള്‍ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നില്‍ പ്രതിശോധിക്കുന്നു. തീര്‍ച്ചയായും പ്രതീകാര്‍ത്തമായ പ്രതിശേധം ശരിയാണ് പക്ഷെ എന്റെയും നിങ്ങളുടെയും ഇക്കാര്യത്തിലെ രോഷവും ഭയാനകമാണെന്നുള്ള അഭിപ്രായവുമെല്ലാം അലയടിക്കേണ്ടത് എതിരായി രൂപപ്പെടേണ്ടത് നമ്മുടെ രാജ്യ ഭരിക്കുന്ന അസഹിഷ്ണുതയുടെ രാഷ്ടീയത്തിനെതിരായിട്ടായിരിക്കണം എന്നതാണ് എന്റെ വിനയപൂര്‍വമായ അഭിപ്രായം എന്നും എഎ റഹിം പറഞ്ഞു.

The post ‘രാഷ്ട്രീയമായി തന്നെ കാണണം’; ജെ എസ് കെ സിനിമാ വിവാദത്തില്‍ എഎ റഹീം appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *