Now loading...
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 33 പൈസ ഇടിഞ്ഞു. വിനിമയ മൂല്യം 85.40 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്. ഇറക്കുമതിക്കാരിൽ നിന്നും വിദേശ ബാങ്കുകളിൽ നിന്നുമുള്ള ഡോളർ ഡിമാൻഡ്, വിദേശ ഫണ്ടുകളുടെ എന്നിവയാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമായത്.
ഇൻ്റർബാങ്ക് വിദേശനാണ്യ വിനിമയത്തിൽ 85.15 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 85.40 ലേക്ക് ഇടിയുകയായിരുന്നു. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 35 പൈസ ഉയര്‍ന്ന് 85.10 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്‌ക്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.51 ശതമാനം ഉയർന്ന് 99.43 ൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്‌സ് വ്യാപാരത്തിൽ 0.83 ശതമാനം ഇടിഞ്ഞ് ബാരലിന് 64.20 ഡോളറിലെത്തി.
ഓഹരി വിപണിയിൽ സെൻസെക്സ് 624.82 പോയിന്റ് അഥവാ 0.76 ശതമാനം ഇടിഞ്ഞ് 81,551.63 ൽ ക്ലോസ് ചെയ്തു, നിഫ്റ്റി 174.95 പോയിന്റ് അഥവാ 0.70 ശതമാനം ഇടിഞ്ഞ് 24,826.20 ൽ എത്തി.
Jobbery.in
Now loading...