തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ ഐപിഎസ് പുതിയ പൊലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദർവേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് വാഡ ചന്ദ്രശേഖർ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ.
The post റവാഡ ചന്ദ്രശേഖർ ഐപിഎസ് പുതിയ പൊലീസ് മേധാവി appeared first on News One Thrissur.