പുല്ലത്തറ : കാറളം പഞ്ചായത്ത് പുല്ലത്തറ 5ാം വാർഡിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ബിജെപി 5-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുല്ലത്തറ സെൻ്ററിൽ ജനകീയ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
അശാസ്ത്രീയമായ നിർമ്മാണവും അഴിമതിയും മൂലം 6 കോടി രൂപ ചിലവിൽ നിർമ്മിച്ച കിഴുത്താണി കാറളം റോഡിലെ വിവിധയിടങ്ങളിൽ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതിയിലാണ്. വാർഡ് കൺവീനർ വിജിൽ വിജയൻ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ സൗത്ത് ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു. ഈ ശോചനീയാവസ്ഥക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്നും വരും ദിവസങ്ങളിൽ കാറളം പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും ഈ സമരം വ്യാപിപ്പിക്കുമെന്നും കൃപേഷ് ചെമ്മണ്ട പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കോവിൽ പറമ്പിൽ, മണ്ഡലം സെക്രട്ടറിയും 12-ാം വാർഡ് മെംബറുമായ അജയൻ തറയിൽ, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രിയ അനിൽ, ജനറൽ സെക്രട്ടറി ഇ സുഭാഷ്, വൈസ് പ്രസിഡണ്ട് പ്രദീപ് എന്നിവർ സംസാരിച്ചു.വി എസ് സനൂപ്, സാജൻ കെ എസ്, രഞ്ചിത്ത് ടി ആർ, അരുൺ, സജീഷ് ടി കെ,സുവേദൻ കെ വി, ഹർഷൻ വി കെ, ബാബു പുളിക്കൻ, സഞ്ജയൻ വാക്കയിൽ, സുരേന്ദ്രൻ വിരുപ്പേരി എന്നിവർ നേതൃത്വം നൽകി.