
പുന്നയൂർ : അറ്റകുറ്റപ്പണികൾ നടത്തിയ റോഡുകൾ ദിവസങ്ങൾക്കകം തകർന്നത് സംബന്ധിച്ച് കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പുന്നയൂർ പഞ്ചായത്ത് ഭരണസമിതി യോഗം. പഞ്ചായത്തിലെ ആക്കിപറമ്പ് ഒറ്റയിനി റോഡും, എ. എച്ച്. മൊയ്തുട്ടി സാഹിബ് റോഡും നിർമ്മാണം നടത്തി ദിവസങ്ങൾക്കകം തകർന്നിരുന്നു. വിശദമായ അന്വേഷണം നടത്തി റോഡ് നിർമ്മാണത്തിൽ ഏതെങ്കിലും തരത്തിലുള്ള അപാകതകൾ ഉണ്ടെങ്കിൽ കരാറുകാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ(LSGD)ക്ക് നിർദ്ദേശം നൽകാനും. കരാറുകാരെകൊണ്ട് റോഡ് പുനർ നിർമ്മാണം നടത്തുന്നതിന് പുന്നയൂർ പഞ്ചായത്ത് അസിസ്റ്റന്റ് […]