
ചാവക്കാട് : ചാവക്കാട് ജനമൈത്രി പോലീസ് നടത്തിയ ലഹരി വിമുക്ത ബോധവൽക്കരണ പ്രസംഗ മൽസരത്തിൽ രാജാ സീനിയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ലിയാന ഫാത്തിമക്ക് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് തൃശ്ശൂർ സിറ്റി പോലീസിൻ്റെ ആഭിമുഖ്യത്തിൽ പ്രാദേശിക ജനമൈത്രി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ‘കരുതൽ’ പരിപാടിയിലാണ് ലിയാന ഫാത്തിമ ഒന്നാം സ്ഥാനം നേടിയത്. ലഹരി വിരുദ്ധ ദിനത്തിൽ സിറ്റി പോലീസ് തൃശൂർ സെന്റ് തോമസ് […]