Now loading...
മോഹന്‍ലാലിൻ്റെ ഓരോ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റിനെയും അത്യാവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ നേരത്തെ പുറത്തുവന്ന പല റിപ്പോര്‍ട്ടുകളെയും ശരിവെച്ചുകൊണ്ട് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന സിനിമയുടെ അനൗണ്‍സ്‌മെന്റാണ് നടന്നത്.
നടന്‍ കൂടിയായ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്ന രതീഷ് രവിയാണ്. L365 എന്ന് താല്‍ക്കാലിക പേരുമായി എത്തിയിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഏവരിലും കൗതുകമുണ്ടാക്കുന്നുണ്ട്. ഒരു വാഷ് ബേസിന് മുന്നിലുള്ള കണ്ണാടിയിലാണ് L365 ഉം അണിയറപ്രവര്‍ത്തകരുടെ പേരും എഴുതിയിരിക്കുന്നത്. ഇതിനടുത്ത് പൊലീസ് യൂണിഫോം ഷര്‍ട്ട് തൂക്കിയിട്ടത് കാണാം. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുമോ എന്നാണ് ആരാധകര്‍ കമന്റുകളില്‍ ചോദിക്കുന്നത്.
Also Read: കൂലിയിലെ ആമിർ ഖാനെ കണ്ട് നിങ്ങൾ ഷോക്ക് ആകും: നാഗാർജുന
അതേസമയം മോഹന്‍ലാലിനൊപ്പമുള്ള ടീമിന്റെ ചിത്രവും ആഷിഖ് ഉസ്മാന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ അടുത്ത വമ്പന്‍ വാര്‍ത്തയിതാ, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെയ്ക്കും’ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആഷിഖ് ഉസ്മാന്‍ കുറിച്ചിരിക്കുന്നത്. എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂര്‍വ്വമാണ് മോഹന്‍ലാലിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
The post ലാലേട്ടന്റെ അടുത്ത് ചിത്രം ഓസ്റ്റിന്‍ ഡാന്‍ തോമസിനൊപ്പം; ആരാധകരെ ആവേശത്തിലാക്കി L365 പ്രഖ്യാപനം appeared first on Express Kerala.
Now loading...