വലപ്പാട് : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ. വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഖിൽ (30), നാട്ടിക പോളി ജംഗ്ഷൻ സ്വദേശി താറോട്ട് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് (42) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 10 ന് അഞ്ചങ്ങാടി സ്വദേശി ഊണുങ്ങൽ വീട്ടിൽ ബൈജു (32) വിനെയാണ് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വള്ളത്തിൽ മീൻ പിടിക്കാൻ പോയി തിരിച്ച് വരുമ്പോൾ ബൈജുവിന്റെ സുഹൃത്ത് പ്രതികളുടെ കൈയ്യിൽ നിന്ന് 350 രൂപ വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ അഞ്ചങ്ങാടി ഷാപ്പിനടുത്തുള്ള വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു.
അഖിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസിലും മയക്ക്മരുന്ന് ഉപയോഗിച്ച കേസിലും, നെടുപുഴ പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസിലും, കാട്ടൂർ പോലീസ് സ്റ്റേഷനിൽ അപകടം വരുത്തുന്ന വിധത്തിൽ മദ്യപിച്ച് വാഹനമോടിച്ച കേസിലും പ്രതിയാണ്
രഞ്ജിത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ വീടു കയറി ആക്രമണം നടത്തിയ കേസും, തീ വെച്ച് നാശനഷ്ടം വരുത്തിയ കേസുമുണ്ട്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ മാരായ സി.എൻ. എബിൻ, സിനി, സി.പി.ഒ മാരായ സതീഷ്, പ്രണവ്, സാന്റൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
The post വലപ്പാട് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസിറ്റിൽ appeared first on News One Thrissur.