വഹാനാപകടത്തിൽ യുവതിക്ക് ദാരുണ അന്ത്യം. മുണ്ടത്തിക്കോട് കോണിപറമ്പിൽ സുബ്രഹ്മണ്യൻ ഭാര്യ ധന്യ (43) ആണ് മരണപെട്ടത്. ഇന്നലെ രാത്രി 7.30 നോട് അടുത്ത് മുണ്ടത്തിക്കോട് സ്റ്റാർ പൈപ്സ് ന് സമീപം വെച്ച് നടന്നു പോകുകയായിരുന്ന യുവതിയെ ട്രാവലർ തട്ടി വീഴുക ആയിരുന്നു.
മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംസ്ക്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് 2 ന് വീട്ടു വളപ്പിൽ നടക്കും. മക്കൾ ദീപക്ക്, ധീരജ്.