സേലം: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോ വാഹനാപകടത്തില്‍ മരിച്ചു. ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ച കാര്‍ ബെംഗളൂരുവിന് അടുത്തുവച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഇന്ന് പുലർച്ചെ സേലം- ബെംഗളൂരു ദേശീയ പാതയിലാണ് അപകടം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിന് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ ഷൈന്‍ ടോമിന്‍റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഷൈന്‍ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ധര്‍മ്മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഷൈന്‍ ടോമും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈനിന്‍റെ അച്ഛന്‍ തല്‍ക്ഷണം മരിച്ചു. കര്‍ണാടക രജിസ്ട്രേഷന്‍ ഉള്ള ലോറിയുടെ പിന്നിലേക്ക് കാര്‍ ഇടിക്കുകയായി രുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നുവെന്നത് അറിവായിട്ടില്ല. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ രാത്രിയാണ് ഇവര്‍ തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. അടുത്തിടെ ഷൈന്‍ ടോം ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് സജീവമായി ഇപടെട്ടിരുന്നു അച്ഛന്‍ സി പി ചാക്കോ.
The post വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു: ഷൈനും മാതാവിനും പരിക്ക്. appeared first on News One Thrissur.