വിലക്കയറ്റ പ്രതീക്ഷയിൽ കൊക്കോ: കുതിപ്പ് തുടർന്ന് വെളിച്ചെണ്ണ Jobbery Business News

കൊക്കോ അവധി നിരക്കുകൾ ആഗോള വിപണിയിൽ വീണ്ടും ഉയർന്നു. ന്യൂയോർക്കിലും ലണ്ടനിലും വില വർദ്ധിച്ചതോടെ ഇതര ഉൽപാദന രാജ്യങ്ങിലും കൊക്കോ വിൽപ്പന സജീവമായി. നൈജീരിയൻ കയറ്റുമതിക്കാർക്ക്‌ മെയ്‌ ഷിപ്പ്‌മെൻറ്റുൾ പുർത്തിയാക്കാനാവാഞ്ഞ വിവരം വില വർദ്ധിക്കാൻ അവസരം ഒരുക്കി. എന്നാൽ കേരളത്തിൽ ഉൽപ്പന്ന വില വീണ്ടും കുറഞ്ഞു. സംസ്ഥാനത്തെ കൊക്കോ തോട്ടങ്ങളിൽ രണ്ട്‌ മാസം നീണ്ട വിളവെടുപ്പ്‌ അവസാനിക്കുന്നു. പുതിയ സാഹചര്യത്തിൽ ഓഫ്‌ സീസണിലെ വിലക്കയറ്റം പ്രതീക്ഷിച്ച ഉൽപാദകരും മദ്ധ്യവർത്തികളും സമ്മർദ്ദത്തിലാണ്‌. ചോക്ലേറ്റ്‌ വ്യവസായികളിൽ നിന്നുള്ള ഡിമാൻറ്‌ മങ്ങിയതോടെ പച്ച കൊക്കോ കിലോ 80 രൂപയായി കുറഞ്ഞു.

ഏലം തോട്ടങ്ങളിൽ പുതിയ കായകൾ മൂത്ത്‌ വിളവെടുപ്പിന്‌ ഒരുങ്ങുന്നതിനിടയിൽ ഉൽപാദന മേഖല രാവിലെ നടന്ന ലേലത്തിൽ കാൽ ലക്ഷം കിലോ ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കി. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാങ്ങലുകാർക്ക്‌ ഒപ്പം ചില വ്യവസായികളും ലേലത്തിൽ താൽപര്യം കാണിച്ചു. വിദേശ ഓർഡറുകൾ ലഭിച്ചവരും ഏലക്ക ശേഖരിക്കാൻ രംഗത്തുണ്ട്‌.

കനത്ത മഴ ഏതാനും ദിവസങ്ങൾ തുടരുമെന്ന വിലയിരുത്തലുകൾ റബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ്‌ ഒരുക്കാനുള്ള കർഷകരുടെ നീക്കങ്ങൾക്ക്‌ തിരിച്ചടിയായി. കൊച്ചി, കോട്ടയം വിപണികളിൽ ചരക്ക്‌ വരവ്‌ കുറഞ്ഞ അളവിലാണ്‌. ടയർ നിർമ്മാതാക്കൾ നാലാം ഗ്രേഡ്‌ ഷീറ്റ്‌ ക്വിൻറ്റലിന്‌ 19,700 രൂപ പ്രകാരവും അഞ്ചാം ഗ്രേഡ്‌ 19,400 രൂപയ്‌ക്കും ശേഖരിച്ചു. ബാങ്കോക്കിൽ ഷീറ്റ്‌ വില കിലോ 19,900 രൂപ. രാജ്യാന്തര ക്രൂഡ്‌ ഓയിൽ വിലയിലെ ഉണർവ്‌ സിന്തറ്റിക്ക്‌ റബർ വില ഉയർത്തുമെന്ന വിലയിരുത്തൽ ഏഷ്യൻ റബർ അവധി വ്യാപാര കേരന്ദങ്ങളിൽ രാവിലെ ആവേശം ഉളവാക്കിയെങ്കിലും ഓപ്പണിങ്‌ വേളയിൽ റബർ കാഴ്‌ച്ചവെച്ച ഉണർവ്‌ നിലനിർത്താൻ വിപണിക്കായില്ല.

ഇന്നത്തെ കമ്പോള നിലവാരം 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *