Now loading...
ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും അവസാനമാകുന്നുവെന്ന സൂചന നല്‍കി നടന്‍ പരേഷ് റാവല്‍. ഒടുവിൽ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-യില്‍ അഭിനയിക്കുമെന്ന് പരേഷ് റാവല്‍ വ്യക്തമാക്കി. നേരത്തെ, ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റ ശേഷം പിന്മാറുന്നതായുള്ള പരേഷ് റാവലിന്റെ പ്രഖ്യാപനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ ‘ഹേരാ ഫേരി 3’ അണിയറപ്രവര്‍ത്തകരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതായി പരേഷ് റാവല്‍ തന്നെ അറിയിക്കുകയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒന്നുമില്ലെന്ന് ഒരു അഭിമുഖത്തില്‍ പരേഷ് റാവല്‍ പറഞ്ഞു. എല്ലാവരും ഒത്തുചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മികച്ച സിനിമാ അനുഭവം നല്‍കണമെന്നും പരേഷ് റാവല്‍ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു. പ്രിയദര്‍ശനും അക്ഷയ് കുമാറും സുനില്‍ ഷെട്ടിയും തന്റെ കാലങ്ങളായുള്ള സുഹൃത്തുക്കളാണെന്നും പരേഷ് റാവല്‍ വ്യക്തമാക്കി.
Also Read: നാനിയുടെ ആക്ഷന്‍ അവതാരം; ‘ദി പാരഡൈസ്’ ചിത്രീകരണം ആരംഭിച്ചു
ചിത്രത്തിന്റെ ടീസര്‍ ചിത്രീകരിക്കുകയും പ്രതിഫലത്തിന്റെ ആദ്യ ഗഡു കൈപ്പറ്റുകയും ചെയ്ത ശേഷമായിരുന്നു പരേഷ് റാവല്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാവായ അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് വക്കീല്‍ നോട്ടീസ് അയച്ചു. അതേസമയം അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് വിവരം.
The post വിവാദങ്ങൾ ഒഴിയുന്നു; ഹേരാ ഫേരി 3-ൽ അഭിനയിക്കുമെന്ന് പരേഷ് റാവൽ appeared first on Express Kerala.
Now loading...