
കടപ്പുറം: ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി ഉപദേശ സമിതി ചെയർമാനും മത രാഷ്ട്രീയ ജീവകാരുണ്യ വിദ്യാഭ്യാസ സാമൂഹിക മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായ കാട്ടിൽ വി.കെ. കുഞ്ഞാലുവിനെ 80 വയസ്സ് തികയുന്ന ദിനത്തിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ജുമേര ബീച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാനും മുൻ എം എൽ എയുമായ കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. നാടിൻ്റെ സമസ്ത മേഖലകളിൽ നിന്നും നൂറ് കണക്കിന് പേർ ചടങ്ങിന് സാക്ഷിയാകാനെത്തി. […]