വീട്ടമ്മ ഷോക്കേറ്റ് മരിച്ചു.

തൃശ്ശൂർ വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓൺ ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്നലെ വൈകീട്ടാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *