
ചാവക്കാട് : ഗുരുവായൂരിൻ്റെ പ്രഥമ വൈസ് ചെയർമാനും സാമൂഹ്യ രംഗത്തും സാംസ്ക്കാരിക രംഗത്തും പത്രപ്രവർത്തന രംഗത്തും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപത്തിഒന്നാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഗുരുവായൂർ അർബൻ ബാങ്ക് ഹാളിൽ വച്ച് ആചരിച്ചു. ചടങ്ങിൽ വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ നാമധേയത്തിൽ വർഷം തോറും നൽകുന്ന പ്രാദേശിക ലേഖകനുള്ള മാധ്യമ പുരസ്ക്കാരവും പ്രശസ്തി പത്രവും, പൊന്നാടയും ചന്ദ്രിക ചാവക്കാട് ലേഖകൻ റാഫി വലിയ കത്തിനും പൊതു പ്രവർത്തകനുള്ള […]