Now loading...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യാ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടതായി ഇസ്രയേല്‍. പ്രഖ്യാപനത്തിനുശേഷം ഇറാന് ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചതായാണ് ടെല്‍ അവീവ് കുറ്റപ്പെടുത്തിയത്. തുടര്‍ന്ന് തിരിച്ചടിക്ക് തയ്യാറാകാന്‍ ്പ്രതിരോധ മന്ത്രി ഐഡിഎഫിനോട് ആവശ്യപ്പെട്ടു.
ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, സമവായത്തിലെത്തിയശേഷം ഇസ്രയേല്‍ പിന്മാറിയോ എന്നസംശയം ട്രംപ് പ്രകടിപ്പിച്ചു. ഇറാന്റെ ആണവശേഷി ഇല്ലാതായി എന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇസ്രയേലിനോട് പ്രത്യാക്രമണം നടത്തുരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അത് ഒരു വലിയ ലംഘനമാണെന്ന് മുന്നറിയിപ്പ് നല്കി.
ചൊവ്വാഴ്ച രാവിലെ, ഇസ്രായേലും ഇറാനും പൂര്‍ണ്ണമായ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയെന്നും യുദ്ധം അവസാനിപ്പിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അത്തരമൊരു കരാറില്‍ എത്തിയിട്ടില്ലെന്ന് ഇറാന് തിരിച്ചടിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് പോരാട്ടം നിര്‍ത്തിയതായി സൂചിപ്പിക്കുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തത്.
ഈ സംഭവവികാസങ്ങള്‍ക്കിടയിലും, ഇസ്രയേലിനു നേരെ ഇറാനിയന്‍ മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം നടത്തിയ ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് പേര് കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ടെല്‍ അവീവ് അവകാശപ്പെട്ടു.
അതേസമയം 400 കിലോഗ്രാം യുറേനിയം ഇറാന് കടത്തിയതായും യുഎസ് ആരോപിക്കുന്നു. യുഎസ് ഇറാനില്‍ ആക്രമണം നടത്തുന്നതിന് മുമ്പായിരുന്നു ഇത്. പത്ത് ആണവായുധം നിര്‍മ്മിക്കാന്‍ ആവശ്യമായ യുറേനിയമാണ് അപ്രത്യക്ഷമായത്.
Jobbery.in
Now loading...