Now loading...
ചെന്നൈ: സംവിധായകൻ വെട്രിമാരനും നടൻ സിലമ്പരസനും ഒന്നിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇവർ ഒന്നിക്കുന്ന ചിത്രം വടക്കന്‍ ചെന്നൈയുടെ പശ്ചാത്തലത്തിലുള്ള ഒരു അധോലോക കഥയാണ് ആവിഷ്കരിക്കുക എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം വെട്രിമാരന്റെ ‘വട ചെന്നൈ’(2018) എന്ന ധനുഷ് നായകനായ ഹിറ്റ് ചിത്രത്തിന് സമാനമായ പാശ്ചത്തലത്തില്‍ ഒരു ഗ്യാങ്‌സ്റ്റർ ആക്ഷൻ ഡ്രാമയാണ് പുതിയ പ്രോജക്ട് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘വാടിവാസൽ’ പ്രീ പ്രൊഡക്ഷനും വെട്രിമാരൻ മുന്നോട്ട് കൊണ്ടുപോകുന്നു എന്നാണ് വിവരം.
ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചിത്രം ജൂണ്‍ അവസാനത്തോടെയോ, അല്ലെങ്കില്‍ ജൂലൈ ആദ്യമോ ആരംഭിക്കും എന്നാണ് വിവരം. ഡിടി നെക്സ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ‘വട ചെന്നൈ’ അവകാശം ധനുഷില്‍ നിന്നും പുതിയ പ്രൊഡക്ഷന്‍ ഹൌസ് വാങ്ങിയെന്നും പറയുന്നുണ്ട്.
The post വെട്രിമാരനും നടൻ സിലമ്പരസനും ഒന്നിക്കുന്നു; പുതിയ ചിത്രം ഉടൻ appeared first on Express Kerala.
Now loading...