വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ഇനി സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറാന്‍ പറ്റില്ല; പുതിയ വ്യവസ്ഥ പ്രഖ്യാപിച്ച് റെയില്‍വേ Jobbery Business News

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച്‌ റെയിൽവേ. പുതിയ വ്യവസ്ഥ പ്രകാരം, ഇനി മുതൽ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാർക്ക് സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ യാത്ര ചെയ്യാൻ അനുമതിയുണ്ടാകില്ല. അവരെ ജനറല്‍ ക്ലാസില്‍ മാത്രമേ ഇനി യാത്ര ചെയ്യാന്‍ അനുവദിക്കൂ. മെയ് ഒന്നുമുതലാണ് പുതിയ വ്യവസ്ഥ പ്രാബല്യത്തില്‍ വരിക.

ഐആര്‍സിടിസി വഴി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റില്‍ ആണെങ്കില്‍ യാത്രയ്ക്ക് മുന്‍പ് കണ്‍ഫേം ആയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുന്നതാണ് പതിവ്. ഇത്തരത്തില്‍ ഓട്ടോമാറ്റിക്കായി റദ്ദാക്കപ്പെടുമ്പോള്‍ ടിക്കറ്റ് വില ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യും. എന്നാൽ പലപ്പോഴും, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാര്‍ സ്ലീപ്പര്‍, എസി കോച്ചുകളില്‍ കയറി കണ്‍ഫേം ടിക്കറ്റുള്ളവരുടെ സീറ്റുകളില്‍ ബലമായി ഇരിക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത് കണ്‍ഫേം ടിക്കറ്റുകളുള്ളവര്‍ക്ക് യാത്രാക്ക് തടസ്സമാകുന്നു എന്ന് വിലയിരുത്തിയാണ് പുതിയ പരിഷ്‌കാരം.

മെയ് 1 മുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ള ഒരു യാത്രക്കാരന്‍ ഈ കോച്ചുകളില്‍ സീറ്റില്‍ ഇരിക്കുന്നതായി കണ്ടെത്തിയാല്‍ പിഴ ചുമത്താനോ ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് മാറ്റാനോ ടിടിഇക്ക് അധികാരമുണ്ടായിരിക്കും.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *