വെളിച്ചെണ്ണ വില പൊള്ളുന്നു; ക്വിൻറ്റലിന്‌ 32,000 രൂപ Jobbery Business News

വെളിച്ചെണ്ണ വില മില്ലുകാർ വീണ്ടും വർദ്ധിപ്പിച്ചു. തമിഴ്‌നാട്ടിലെ വ്യവസായികൾ തുടർച്ചയായ രണ്ടാം ദിവസവും എണ്ണ വില ക്വിൻറ്റലിന്‌ 675 രൂപയാണ്‌ ഉയർത്തിയത്‌, ഇതോടെ കാങ്കയത്ത്‌ വെളിച്ചെണ്ണ വില 34,650 രൂപയായി. അയൽ സംസ്ഥാനത്തെ വൻകിട മില്ലുകാരുടെ ഈ നീക്കം മൂലം കൊച്ചിയിൽ വെളിച്ചെണ്ണ വില തുടർച്ചയായ ആറാം ദിവസവും ക്വിൻറ്റലിന്‌ 300 രൂപ വർദ്ധിച്ച്‌ 32,000 രൂപയിലെത്തി.

ശാന്തൻപാറയിൽ രാവിലെ നടന്ന ഏലക്ക ലേലത്തിൽ കയറ്റുമതിക്കാരിൽ നിന്നും ആഭ്യന്തര വാങ്ങലുകാരിൽ നിന്നും അന്വേഷണങ്ങളെത്തി. ഇതിനിടയിൽ മഴ കനത്തതോടെ വീണ്ടും കൃഷിനാശം സംഭവിക്കുമോയെന്ന ആശങ്കയിലാണ്‌ ഒരു വിഭാഗം കർഷകർ. ആകെ 10,326 കിലോഗ്രാം ഏലക്ക എത്തിയതിൽ 7877 കിലോയും വിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2251 രൂപയിലാണ്‌ കൈമാറി. മികച്ചയിനങ്ങൾ 2698 രൂപയിൽ ലേലം കൊണ്ടു.

കേരളത്തിൽ ഒട്ടുമിക്ക ഭാഗങ്ങളിലും മഴ ശക്തമായതിനാൽ റെയിൻ ഗാർഡുമായി തോട്ടങ്ങളിലേയ്‌ക്ക്‌ നീങ്ങാൻ കർഷകർക്കായില്ല. കനത്ത മഴ ഏതാനും ദിവസങ്ങൾ തുടരുമെന്ന വിലയിരുത്തൽ കണക്കിലെടുത്താൽ ഈ വാരം ഉൽപാദകർ തോട്ടങ്ങളിൽ നിന്നും പുർണമായി വിട്ടു നിൽക്കാൻ നിർബന്‌ധിതരാവും. ടയർ കന്പനികൾ നാലാം ഗ്രേഡ്‌ റബർ കിലോ 196 രൂപയിൽ നിന്നും 197 രൂപയായി ഉയർത്തി. 

ഇന്നത്തെ കമ്പോള നിലവാരം 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *