
ചാവക്കാട്: പുന്നയൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. വീടുകളിലേക്ക് വെള്ളം കയറി. നിരവധി വീടുകൾ ഒറ്റപ്പെട്ടു. കിടപ്പു രോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിൽ. എടക്കഴിയൂർ തെക്കേ മദ്രസ ചെങ്ങാടം റോഡിൽ ഗതാഗതം നിലച്ചു. കനോലി കനാലിന്റെ ഇരുകരയിലുമുള്ളവരാണ് വെള്ളത്താൽ ചുറ്റപ്പെട്ടത്. 20, 12, 9, 8, 7, 2 വാർഡുകൾ ഉൾപ്പെടുന്ന മന്നലാംകുന്ന്, മൂന്നായിനി ഈസ്റ്റ്, എടക്കഴിയൂർ ഈസ്റ്റ്, എടക്കഴയുർ നോർത്ത്, കുരഞ്ഞിയൂർ, അവിയൂർ, എടക്കര വെസ്റ്റ് എന്നിവിടങ്ങളിലായി നൂറോളം കുടുംബങ്ങളാണ് ദുരിതം പേറുന്നത്. 7 […]