Now loading...
മൂന്നാം വിവാഹ വാർഷികം ആഘോഷിച്ചിരിക്കുകയാണ് നയൻതാര. ഭർത്താവ് വിഘ്നേഷ് ശിവന് ഹൃദയസ്പർശിയായ സന്ദേശമാണ് സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെച്ചത്. വിഘ്നേഷിനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും നയന്‍താര പോസ്റ്റ് ചെയ്തു. 2022 ജൂൺ 9 ന് മഹാബലിപുരത്തെ റിസോര്‍ട്ടിലെ അഢംബര വേദിയിലായിരുന്നു നയന്‍താരയും വിഘ്നേഷും വിവാഹിതരായത്.
“ആരാണ് മറ്റൊരാളെ കൂടുതൽ സ്നേഹിക്കുന്നതെന്ന് നിങ്ങൾ പലപ്പോഴും ചിന്തിച്ചേക്കാം. നിങ്ങളെ എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ ആത്മാവ് ആഗ്രഹിച്ചതെല്ലാം നിന്നെയാണ്. സ്നേഹം എങ്ങനെയായിരിക്കണമെന്ന് നീ എനിക്ക് കാണിച്ചുതന്നു. വാർഷികാശംസകൾ പാര്‍ട്ണര്‍. എപ്പോഴും, എപ്പോഴും, എന്നേക്കും സ്നേഹിക്കുന്നു.” എന്നായിരുന്നു നയന്‍താരയുടെ കുറിപ്പ്.
Also Read: പ്രിൻസ് ആൻഡ് ഫാമിലിക്ക് 5-ാം വാരത്തിലും ഞെട്ടിക്കുന്ന ബുക്കിംഗ്
പരസ്പരം പുഞ്ചിരിക്കുന്നതും അലിംഗനം ചെയ്യുന്നതുമായ ചിത്രങ്ങളും നയൻതാര പങ്കുവെച്ചിട്ടുണ്ട്. 2015-ൽ വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് നയൻതാരയും വിഘ്നേഷ് ശിവനും ആദ്യമായി കണ്ടുമുട്ടിയത്. 2022 ജൂണിലാണ് ഇവർ വിവാഹിതരായത്.
The post വൈറലായി നയന്‍താരയുടെ വിവാഹവാര്‍ഷിക പോസ്റ്റ് appeared first on Express Kerala.
Now loading...