Now loading...
അനശ്വര രാജന്‍, സിജു സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് വിപിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വ്യസനസമ്മേതം ബന്ധുമിത്രാദികള്‍’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ഗ്രൂവ് വിത്ത് ഗ്രാന്‍മാ’ എന്ന ഹാഷ് ടാഗോടെ പുറത്തിറങ്ങിയ പ്രോമോ വിഡിയോയില്‍ അനശ്വര രാജന്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ തരംഗമായ റീല്‍സ് ആണ് പ്രോമോയുടെ പ്രമേയം.
Also Read: പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ ജീവിതം വെള്ളിത്തിരയിലെത്താന്‍ ഇനിയും വൈകും
വാഴ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്‌ക്രീന്‍സ് സിനിമയുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ജൂണില്‍ പ്രദര്‍ശനത്തിനെത്തും. ‘വാഴ’യ്ക്ക് ശേഷം വിപിന്‍ ദാസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയില്‍ യുവ – കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഛായാഗ്രഹണം- റഹീം അബൂബക്കര്‍, എഡിറ്റര്‍ ജോണ്‍കുട്ടി, സംഗീതം അങ്കിത് മേനോന്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍, ഡിസൈനര്‍ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് അശ്വതി ജയകുമാര്‍, സ്റ്റില്‍സ് ശ്രീക്കുട്ടന്‍ എ എം, പരസ്യകല പ്രിപ്വേവ് കളക്റ്റീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജീവന്‍ അബ്ദുള്‍ ബഷീര്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ മണി, ഫിനാന്‍സ് കണ്‍ട്രോളര്‍ കിരണ്‍ നെട്ടയം, പ്രൊഡക്ഷന്‍ മാനേജര്‍ സുജിത് ഡാന്‍, ബിനു തോമസ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് വിപിന്‍ വി, മാര്‍ക്കറ്റിംഗ് ടെന്‍ ജി മീഡിയ, പി ആര്‍ ഒ- എ എസ് ദിനേശ്.
The post ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ പ്രൊമോ എത്തി appeared first on Express Kerala.
Now loading...