വ്യാപാര കരാര്‍; യുഎസ് സംഘം ഡെല്‍ഹിയിലെത്തിയതായി ഗോയല്‍ Jobbery Business News

വ്യാപാര കരാറിനായുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഇന്ത്യയിലുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളില്‍ പങ്കുചേരാന്‍ ഇന്ന് കൂടുതല്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെത്തും.

ഈ വര്‍ഷം അവസാനത്തോടെ ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം നിലവിലെ 191 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 500 ബില്യണ്‍ യുഎസ് ഡോളറായി ഇരട്ടിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജൂണ്‍ അവസാനത്തോടെ ഇന്ത്യയും അമേരിക്കയും ഒരു ഇടക്കാല വ്യാപാര കരാറില്‍ ധാരണയിലെത്താന്‍ സാധ്യതയേറെയാണ്. അതിനാല്‍ 26 ശതമാനം പരസ്പര താരിഫില്‍ നിന്ന് പൂര്‍ണ്ണമായി രാജ്യത്തെ ഒഴിവാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തില്‍ യുഎസ് ഔദ്യോഗിക സംഘത്തിന്റെ സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണ്.

ഇന്ത്യയുടെ മുഖ്യ ചര്‍ച്ചക്കാരനായ വാണിജ്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ കഴിഞ്ഞ മാസം ചര്‍ച്ചകള്‍ക്കായി വാഷിംഗ്ടണിലെത്തിയിരുന്നു.വ്യാപാര ചര്‍ച്ചകള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഗോയല്‍ ആ സമയത്ത് വാഷിംഗ്ടണില്‍ ഉണ്ടായിരുന്നു.

2024-25 ല്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ് തുടരുകയാണ്. 131.84 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാര ഇരു രാജ്യങ്ങളും തമ്മിലുള്ളത്.

ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 18 ശതമാനവും ഇറക്കുമതിയില്‍ 6.22 ശതമാനവും രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാരത്തില്‍ 10.73 ശതമാനവും അമേരിക്കയില്‍ നിന്നാണ്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *