മുല്ലശ്ശേരി : രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ ഇടിയഞ്ചിറ റഗുലേറ്ററിൻ്റെ കിഴക്കേ ഭാഗത്തെ ബണ്ടിൻ്റെ മദ്യഭാഗം തള്ളിപ്പോയി. ശനിയാഴ്ച ഉച്ചയോടെ നീരൊഴുക്ക് വർധിച്ചതോടെ ബണ്ടിന്റെ കിഴക്ക് ഭാഗത്തുള്ള കഴഭാഗം പൊട്ടിച്ചിരുന്നു . ഈ വെള്ളം റെഗുലേറ്റർ അടിഭാഗത്തുനിന്ന് പുഴയിലേക്കാണ് മോട്ടോർ വച്ച് പമ്പ് ചെയ്യാൻ തീരുമാനിച്ചിരുന്നത് .എന്നാൽ രാത്രിയിൽ താൽക്കാലിക ബണ്ടിൻ്റെ സമീപത്ത് ശക്തമായ ഒഴുക്കും വെള്ളത്തിൻറെ മർദ്ദം കൂടിയതോടെ ബണ്ട് പൊട്ടുകയായിരുന്നു.
ഇത്തരത്തിൽ ഒരുമാസം മുമ്പ് പൊട്ടിയ ബണ്ട് വീണ്ടും ബലപ്പെടുത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. അന്ന് നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതോടെ നിലവിൽ നിർമ്മാണങ്ങൾ പൂർണമായും നിലച്ചു. 7 എച്ച്പി രണ്ടും മോട്ടറുകളും,10, 20, എച്ച്.പി ഓരോ മോട്ടറുകളും വെള്ളത്തിനടിയിലായി. കഴിഞ്ഞദിവസം എംഎൽഎ വിളിച്ച യോഗത്തിൽ ജൂൺ 15 നകം റെഗുലേറ്ററിന്‍റെ അടിഭാഗത്തെ നിർമ്മാണങ്ങൾ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥന്മാർ പറഞ്ഞിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസം ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നു.ഓരോ വർഷവും ലക്ഷങ്ങൾ ചെലവാക്കിയാണ് ബണ്ടുകൾ കെട്ടുന്നത്.നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാക്കുമെന്ന് പറഞ്ഞാണ് റഗുലേറ്ററിന്റെ ഇരുഭാഗത്തും ബണ്ട് നിർമിച്ച് നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. 5.2.കോടിയിലേറെ രൂപ ചെലവഴിച്ച് നിർമ്മിച്ചു കൊണ്ടിരുന്ന ഇടയഞ്ചിറ റെഗുലേറ്ററിൻ്റെ ഷട്ടർ നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയാണ് നിൽക്കുന്നത്.