വെങ്കിടങ്ങ്: മൂന്നുദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ മുല്ലശ്ശേരി എളവള്ളി പഞ്ചായത്തുകളികളിലെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ഇടിയഞ്ചിറ റെഗുലേറ്ററിന്റെ താൽക്കാലിക ബണ്ട് പൊട്ടിച്ചു. എളവള്ളി, മുല്ലശ്ശേരി പഞ്ചായത്തുകളിലെരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുരളി പെരുനെല്ലി എം എൽ എ തിങ്കളാഴ്ച രാവിലെ ഇടിയഞ്ചിറയിലെത്തി ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർസാണ് ഇടിയഞ്ചിറ താൽകാലിക ബണ്ട് പൊളിച്ചത്. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതി വേണുഗോപാൽ, വൈ. പ്രസിഡൻ്റ് ബിന്ദുസത്യൻ, എളവള്ളി, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജിയോ ഫോക്സ്, ദിൽന ധനേഷ്, മുല്ലശ്ശേരി ബ്ലോക്ക് പാടൂർ ഡിവിഷൻ അംഗം കെ എ സതീഷ്, മുല്ലശ്ശേരി ബ്ലോക്ക് യൂത്ത് കോ.ഓർഡിനേറ്റർ ആഷിക്ക് വലിയ കത്ത്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ബന്ധപെട്ട ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ. എന്നിങ്ങിനെ നിരവധി പേർ സ്ഥലത്തെത്തിയിരുന്നു. തണ്ണീർ കായൽ പാടശേഖരത്തിലും സമീപത്തുള്ള റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ടാണ് നിലവിലുള്ളത്. തിരുനല്ലൂർ പാടത്തിന് സമീപമുള്ള റോഡിലും വീടുകളിലും വെള്ളം കയറി.കടലിലേക്ക് കൂടുതൽ വെള്ളം ഒഴുക്കി കളയാൻ തുടങ്ങിയതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനാകും.
The post ശക്തമായ മഴ; ഇടിയഞ്ചിറ റെഗുലേറ്ററിന്റെ താൽക്കാലിക ബണ്ട് പൊട്ടിച്ചു. appeared first on News One Thrissur.