ചെറുതുരുത്തി പൂമുള്ളി ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്കായി ഷൊർണൂർ റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീ സുരക്ഷയും നിയമങ്ങളും ബോധവത്കരണം നടത്തി. നിയമബോധവത്കരണത്തിലൂടെ യുവതലമുറയെ സ്വയം പര്യാപ്തമാക്കുക ലക്ഷ്യമാക്കിയാണ് ബോധവത്കരണം. സ്ത്രീസുരക്ഷ- സ്വയം പ്രതിരോധം, ഗാർഹിക പീഢന നിയമം, പോക്സോ ആക്ട് വിഷയങ്ങൾ ചർച്ച ചെയ്തു.
ചെറുതുരുത്തി പൂമുള്ളി ആയുർവേദ കോളേജ് (PNNM) സഹകരണത്തോടെയാണ് ബോധവത്കരണം നടത്തിയത്. റെയിൽവേ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ അനിൽ മാത്യു ഉദ്ഘാടനം ചെയ്ത് വിഷയാവതരണം നടത്തി സംസാരിച്ചു. കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, പ്രിൻസിപ്പൾ ഡോ. ജി.ജി മാത്യു, കോളേജ് ഡീൻ ഡോ. രതീഷ് പി.പി, ഡോ. രഞ്ജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഐ.ബി.ഷൈൻ, വിപിൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിദ്യാർത്ഥിനികളും, പോലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു