സംസ്ഥാന ലോട്ടറി വകുപ്പിൽ ജോലി അവസരങ്ങൾ New

സംസ്ഥാന ലോട്ടറി വകുപ്പിൽ ജോലി അവസരങ്ങൾ

കേരള സർക്കാരിന്റെ സംസ്ഥാന ലോട്ടറി വകുപ്പ്, കരാർ അടിസ്ഥാനത്തിൽ ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കരാർ നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യം ഉള്ളവർ ചുവടെ നോക്കുക.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ തിരുവനന്തപുരത്തുള്ള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിൽ നിയമിക്കും.
യോഗ്യത: BE/BTech ( IT/CS/ECE) കൂടെ ഓപ്പൺ സോഴ്സ് RDBMS മാനേജ്‌മെന്റ് സർട്ടിഫിക്കേഷൻ
പരിചയം: മിനിയം 3 വർഷം
പ്രായപരിധി:50 വയസ്സ്
ശമ്പളം: 80,000 
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 20
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2)കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എൻട്രി മുതൽ അവസരങ്ങൾ
കാവനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ കൗണ്ടര്‍ സേവനങ്ങള്‍ക്കായി ഡാറ്റാ എന്‍ട്രി/കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ നിയമിക്കുന്നു.
യോഗ്യത വിവരങ്ങൾ
ഡിഗ്രി/ഡിസിഎ/ പി.ജി.ഡി.സി.എ അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, കെ.ജി.ടി.ഇ ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്/മലയാളം) വേര്‍ഡ് പ്രോസസിംഗ് എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ ഏഴിന് രാവിലെ 10.30 ന് കാവനൂര്‍ പി.എച്ച്‌.സി ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *