‘സിംഗിളാണ്, മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ച് കേരളത്തിൽ താമസിക്കണം; കിലി പോൾ Entertainment News

സോഷ്യല്‍ മീഡിയ റീലുകളിലൂടെ കേരളത്തിന് സുപരിചിതനാണ് ടാൻസാനിയക്കാരനായ കിലി പോള്‍. കിലി പോളിനെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത്. ‘ഇന്നസെന്റ്’ എന്ന സിനിമയില്‍ അഭിനയിക്കാനായി കേരളത്തിലെത്തിയിരിക്കുകയാണ് കിലി പോള്‍. കിലി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ഇന്നസെന്റ്.

അതേസമയം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചി ലുലു മാളില്‍ നടന്നിരുന്നു. പരിപാടിയില്‍ കിലി പോള്‍ സംസാരിച്ചതിലെ രസകരമായ ചില ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിവാഹിതനാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, താന്‍ വിവാഹിതനല്ലെന്നും ഇപ്പോഴും സിംഗിളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് നല്ലൊരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്ത് ഇവിടെ തന്നെ സ്ഥിരമായി താമസിക്കുമെന്നും കിലി പോൾ പറഞ്ഞു.

Also Read: മൂന്ന് ദിവസം കൊണ്ട് 15 കോടിയിലധികം; ‘നരിവേട്ട’യുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്

മലയാളത്തിലെ ഇഷ്ടനടി ആരാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ശോഭനയുടെ പേരാണ് കിലി പറഞ്ഞത്. നടന്മാരില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെയുമാണ് കിലിക്കിഷ്ടം. മലയാളികള്‍ നല്‍കുന്ന സ്‌നേഹത്തിന് കിലി പോള്‍ നന്ദി പറഞ്ഞു. പുലിവാല്‍ കല്യാണം എന്ന ചിത്രത്തിലെ ‘ആരുപറഞ്ഞു ആരുപറഞ്ഞു’ എന്ന ഗാനം പ്രേക്ഷകര്‍ക്കായി കിലി പോൾ ആലപിച്ചു.

The post ‘സിംഗിളാണ്, മലയാളി പെൺകുട്ടിയെ കല്യാണം കഴിച്ച് കേരളത്തിൽ താമസിക്കണം; കിലി പോൾ appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *