സിപിഐ നാട്ടിക മണ്ഡലം പ്രതിനിധി സമ്മേളനത്തിന് ഉജ്വല തുടക്കം.

സിപിഐ നാട്ടിക മണ്ഡലം പ്രതിനിധി സമ്മേളനത്തിന് ഉജ്വല തുടക്കം സിപിഐ നാട്ടിക മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം മുറ്റിച്ചൂർ കോക്കാൻ മുക്കിൽ കാനം രാജേന്ദ്ര നഗറിൽ (മൻഹൽ ഹാൾ ) ആരംഭിച്ചു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് ഫാസിസ്റ്റ് വാഴ്ച്ച നടപ്പാക്കാൻ ആർഎസ്എസ് കൂട്ട് നിൽക്കുന്നു.നിൽക്കുന്നു നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ മുന്നിൽ നിർത്തി രാജ്യത്ത് ഫാസിസ്റ്റ് ആശയങ്ങൾ അടിച്ചേൽപ്പിക്കുവാൻ ആർഎസ്എസ് പരിശ്രമിക്കുന്നു . ഭരണകൂട തത്വങ്ങളെയും ജനാധിപത്യ മൂല്യങ്ങളെയും കാറ്റിൽ പറത്തി തീർത്തും ഏകപക്ഷീയമായി മുന്നോട്ടു പോകുന്ന ഭരണകൂട സംവിധാനമാണു ഇന്ന് രാജ്യത്ത് ഉള്ളത് .

ഇതിനെ ഫലപ്രദമായി പ്രതിരോധിക്ക്കുന്ന കാര്യത്തിൽ കോൺഗ്രസ് ദയനീയമായ പരാജയമാണ്. ഫാസിസ്റ്റ് വാഴ്ച്ച ചെറുത്തുനിന്ന് തോൽപ്പിക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഇടതുപക്ഷത്തിന് അതിനിർനായകമായ പങ്കുവയ്ക്കാനുണ്ട് . കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന ഭരണകൂടം രാജ്യത്തിന് തന്നെ മാതൃകയാകുന്ന സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണ് തങ്ങൾക്കിഷ്ടപ്പെട്ട പ്രാദേശിക ഭരണകൂടങ്ങളെ മുന്നോട്ടു പോകാൻ അനുവദിക്കാത്ത വിധം കേന്ദ്രസർക്കാർ തടയുമ്പോഴും കേരളം അതിനെയെല്ലാം എതിർത്ത് ഇടതുപക്ഷ ഇച്ഛാശക്തിയോടെ മുന്നോട്ടുപോവുകയാണ്.

സാമൂഹിക ക്ഷേമപെൻഷൻ ഉറപ്പാക്കിയും യുവതി യുവാക്കൾക്ക് തൊഴിൽ നൽകിയും 4 ലക്ഷത്തോളം മനുഷ്യർക്ക് പട്ടയം കൈമാറിയും ലൈഫ് മിഷനോട് വീട് നിർമ്മിച്ചു നൽകിയ കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന എൽഡിഎഫ് സർക്കാർ മനുഷ്യ സ്പർശം ഉള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് പ്രകൃതിദുരന്തങ്ങളെ പോലും രാഷ്ട്രീയവൽക്കരിച്ചും രാജഭവനെ രാജഭവന് രാഷ്ട്രീയ വേദിയാക്കിയും കേന്ദ്ര ഭരണത്തിൽ ആർഎസ്എസിന്റെ നിഗൂഢമായ അജണ്ടയെ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് ഫാസിസ്റ്റ് കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ വേണമെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

മുതിർന്ന സിപിഐ നേതാവ് സ്വർണലത ടീച്ചർ പതാക ഉയർത്തി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിഎസ് സുനിൽകുമാർ കെപി സന്ദീപ് ഷീന പറയങ്ങാട്ടിൽ രാകേഷ് കണിയാംപറമ്പിൽ സി സി മുകുന്ദൻ എംഎൽഎ മുൻ എംഎൽഎ ഗീതാഗോപി സി ആർ മുരളീധരൻ കിഷോർ കുമാർ എം വി സുരേഷ്കുമാർ കെ കെ പ്രദീപ്കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

സ്വാഗതസംഘം കൺവീനർ സി കെ കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു സംസാരിച്ചു സമ്മേളനം നിയന്ത്രിക്കുന്ന വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു. നാട്ടിക മണ്ഡലത്തിലെ 83 ബ്രാഞ്ചുകളിൽ നിന്നായി 1583 പാർട്ടി മെമ്പർമാരെ പ്രതിനിധീകരിച്ച് ലോക്കൽ സമ്മേളങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികളാണ് രണ്ടുദിവസത്തെ മണ്ഡലം സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *