കേരളത്തിലെ ഭരിച്ചുകൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന മദ്യനയത്തിൽ പരമ്പരാഗത കള്ള് ചെത്തു വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള സമഗ്ര പരിപാടികൾ കൂടി ഉൾപ്പെടുത്തണമെന്ന് സിപിഐ നാട്ടിക മണ്ഡലം സമ്മേളനം ആവശ്യപ്പെടുന്നു.

നാല് ദിവസങ്ങളിലായി അന്തിക്കാട് മുറ്റിച്ചൂരിൽ വെച്ച് നടന്ന സി പി ഐ നാട്ടിക മണ്ഡലം സമ്മേളനം സമാപിച്ചു. സമാപന ദിവസമായ ഇന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, വി എസ് സുനിൽകുമാർ, കെ പി സന്ദീപ് , ഷീന പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.
മണ്ഡലം സെക്രട്ടറി ആയി കെ എം കിഷോർകുമാറിനെയും , അസ്സി. സെക്രട്ടറി ആയി എ കെ അനിൽകുമാറിനെയും 27 അംഗ മണ്ഡലം കമ്മറ്റിയേയും 30 അംഗ ജില്ലാ സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു. കെ കെ പ്രദീപ് നന്ദിയും രേഖപ്പെടുത്തി.