Now loading...
സിനിമാപ്രേമികൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ഇരുവരും കിഴക്കൻ ആഫ്രിക്കയിലെ സെയ്‌ഷെൽസിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ജ്യോതികയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും അവധി ആഘോഷിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്.
തങ്ങളുടെ യാത്രയിലെ ഏറ്റവും മനോഹര നിമിഷങ്ങളുടെ കൊളാഷ് ഉൾക്കൊള്ളുന്ന ഒരു വിഡിയോയാണ് ജ്യോതിക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടത്. നിമിഷ നേരം കൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കൂടാതെ നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. സൂര്യ ജ്യോതിക ദമ്പതികളുടെ ആദ്യകാല ചിത്രമായ ‘കാക്ക കാക്ക’യിലെ ‘ഉയിരിൻ ഉയിരേ’ എന്ന ഗാനം വിഡിയോയിൽ ഉൾപ്പെടുത്തണം എന്നാണ് ആരാധകരുടെ ആവശ്യം.
The post സെയ്‌ഷെൽസിൽ അവധിയാഘോഷിച്ച് സൂര്യയും ജ്യോതികയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ appeared first on Express Kerala.
Now loading...