സ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞു

തിരുവനന്തപുരം: സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള കണക്കെടുപ്പ് പൂർത്തിയായി. തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും. ആറാം പ്രവർത്തിദിനമായ ഇന്നലെയാണ് കുട്ടികളുടെ കണക്കെടുപ്പ് നടന്നത്. സ്കൂളുകളിൽ നിന്ന് സമന്വയ പോർട്ടലിലേക്ക് അപ് ലോഡ് ചെയ്‌ത കുട്ടികളുടെ വിവരങ്ങളിൽ  ആധാർ രേഖ (യുഐഡി) ഉള്ളവരുടെ എണ്ണം മാത്രമേ തസ്തിക നിർണയത്തിനായി പരിഗണിക്കുകയുള്ളു. യുഐഡി  നൽകിയതിൽ പിഴവുകൾ ഉണ്ടെങ്കിൽ തിരുത്തലിന് അവസരമുണ്ട്. മഴ മൂലം അവധി നൽകിയ സ്കൂളുകൾക്ക് അത്രയും ദിവസം കൂടികുട്ടികളുടെ കണക്കു നൽകാൻ അനുവദിക്കും.

സ്കൂളുകളിൽ ഇനി പ്രവേശനം നേടുന്ന വിദ്യാർഥികളുടെ വിവരം സമന്വയ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. എന്നാൽ അതു തസ്തിക നിർണയത്തിനു പരിഗണിക്കില്ല. 

Leave a Reply

Your email address will not be published. Required fields are marked *