സ്കൂൾ സമയം നീട്ടുന്നു: അടുത്ത ആഴ്ചയോടെ നടപ്പിലാകും

തിരുവനന്തപുരം:സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളുടെ പ്രവർത്തന സമയം അടുത്ത ആഴ്ചയോടെ വർധിപ്പിക്കും. സ്കൂള്‍ സമയം അരമണിക്കൂർ അധികമാണ് നീട്ടുന്നത്. ഇതിൽ മാറ്റമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. രാവിലെയും വൈകിട്ടും 15 മിനിറ്റ് സമയമാണ് വർധിപ്പിക്കുക. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി അറിയിച്ചു. ഈ പുതിയ അധ്യയന വർഷത്തെ അക്കാദമിക്ക് കലണ്ടർ ഉടൻ പുറത്തിറക്കും.

ഈ അധ്യയന വർഷം മുതൽ കൂടുതൽ ക്ലാസുകളിൽ മിനിമം മാർക്ക് സമ്പ്രദായം ഏർപ്പെടുത്തുകയാണ്. ഓരോ വിഷയത്തിലും 30ശതമാനം മാർക്ക് ലഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ സേ -പരീക്ഷ എഴുതണം. മാർക്ക് കുറഞ്ഞ കുട്ടികൾക്ക് ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ ക്ലാസുകൾ നൽകിയാണ് സേ പരീക്ഷ നടത്തുക. ഇതിന് പുറമെ ഈ വർഷം കൂടുതൽ ശനിയാഴ്ചകൾ പ്രവർത്തിദിനമാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് സ്കൂൾ സമയം അരമണിക്കൂർ അധികം നീട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *