Now loading...
സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ വഴി നിരവധി ജോലി അവസരങ്ങൾ
സിലക്‌ഷൻ പോസ്റ്റ്: 2423 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (SSC) അപേക്ഷ ക്ഷണിച്ചു. സിലക്‌ഷൻ പോസ്റ്റ് തസ്തികകളാണ്. വിവിധ എസ്‌എസ്‌സി റീജനുകളിലായി 2423 ഒഴിവുണ്ട്. കേരള–കർണാടക റീജനിൽ 138 ഒഴിവ്. ജൂൺ 23 നകം ഓൺലൈനായി അപേക്ഷിക്കണം. കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫിസുകളിലുമാണു നിയമനം ലഭിക്കുക.
(adsbygoogle = window.adsbygoogle || []).push({});
യോഗ്യത: എസ്‌എസ്‌എൽസി/പ്ലസ്ടു/ബിരുദം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.
പ്രായം: ഓരോ ജോലിയുടെയും പ്രായപരിധി സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ. ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവുണ്ട്.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/ പട്ടികജാതി/ പട്ടികവർഗം/അംഗപരിമിതർ/ വിമുക്‌തഭടന്മാർ എന്നിവർക്കു ഫീസില്ല. ജൂൺ 24 വരെ ഓൺലൈനായി ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയുടെ അടിസ്ഥാനത്തിൽ. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. സിലബസ് സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷിക്കേണ്ട വിധം: mySSC മൊബൈൽ ആപ് വഴിയോ https://ssc.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കു സൈറ്റിൽ നൽകിയിട്ടുള്ള Phase-XIII/ 2025/Selection Posts Examination എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം.
(adsbygoogle = window.adsbygoogle || []).push({});
വിജയകരമായി അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒൗട്ട് എടുക്കണം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കമ്മിഷൻ ആവശ്യപ്പെടുന്ന സമയത്തു ഹാജരാക്കണം.
കേരള–കർണാടക റീജനിൽ ഒഴിവുള്ള തസ്തികകൾ
∙യോഗ്യത–ബിരുദം: ഇൻസ്ട്രക്ടർ (ട്രെയിനിങ്), ടെക്നിക്കൽ ഓഫിസർ (സ്റ്റോറേജ് ആൻഡ് റിസർച്), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ, സീനിയർ കംപ്യൂട്ടർ, സയന്റിഫിക് അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (അഡ്മിനിസ്ട്രേഷൻ), ടെക്നിക്കൽ അസിസ്റ്റന്റ്, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ, സീനിയർ ആർട്ടിസ്റ്റ്, സ്റ്റെനോഗ്രഫർ, കംപ്യൂട്ടർ പ്രോഗ്രാമർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് സൂപ്രണ്ട് (ടെക്നിക്കൽ), അപ്പർ ഡിവിഷൻ ക്ലാർക്ക്, കോർട്ട് മാസ്റ്റർ, സബ് എഡിറ്റർ (ഹിന്ദി), സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്, ∙യോഗ്യത–പ്ലസ് ടു: ഫീൽഡ് മാൻ, നാവിഗേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ സൂപ്രണ്ട്, കുക്ക്, അസി. സ്റ്റോർ കീപ്പർ, ലബോറട്ടറി അസിസ്റ്റന്റ് ∙യോഗ്യത–പത്താം ക്ലാസ്: ടെക്നിക്കൽ അറ്റൻഡന്റ്, ഫീൽഡ് അസിസ്റ്റന്റ്, ഡ്രൈവർ കം മെക്കാനിക്
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും കോഡും: എറണാകുളം (9213), കണ്ണൂർ (9202), കൊല്ലം (9210), കോട്ടയം (9205), കോഴിക്കോട് (9206), തൃശൂർ (9212), തിരുവനന്തപുരം (9211).
(adsbygoogle = window.adsbygoogle || []).push({});
റീജനൽ ഓഫിസ് വിലാസം: Regional Director (KKR), Staff Selection Commission, 1st Floor, ‘E’ Wing, Kendriya Sadan, Koramangala, Bengaluru, Karnataka–560 034. www.ssckkr.kar.nic.in
Now loading...