സർക്കാർ ഓഫിസുകളിൽ താൽകാലിക അവസരങ്ങൾ

സർക്കാർ ഓഫിസുകളിൽ താൽകാലിക അവസരങ്ങൾ

1)  2023-26 അധ്യയന വർഷത്തിൽ തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ ഹിന്ദി, ഇസ്ലാമിക് ഹിസ്റ്ററി, അറബിക് വിഭാഗങ്ങളിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി. റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. താൽപര്യമുള്ളവർ പൂരിപ്പിച്ച ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 12 വൈകിട്ട് 4 ന് മുൻപ് തപാൽ വഴിയോ നേരിട്ടോ കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഇന്റർവ്യു പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0490 2346027.

2) ഗവ. ജി. വി. രാജ സ്പോർട്സ് സ്കൂളിൽ 2025-26 അധ്യയന വർഷത്തിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓരോ അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ രേഖകളും പകർപ്പുകളും സഹിതം ജൂൺ 12 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.
3) പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി.എസ്.സി -എം എൽ.ടി/ ഡി. എം. എൽ. ടി, പാരാമെഡിക്കൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നേരിട്ടോ phc.padinjarathar@gmail.com എന്ന ഇമെയിൽ മുഖേനയോ ജൂൺ 16നകം അപേക്ഷ നൽകണം. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ ജൂൺ 18ന് രാവിലെ 11ന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഹാളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
4) പടിഞ്ഞാറത്തറ ഗവ.ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗം എച്ച്.എസ്.ടി കണക്ക്, പാർട്ട് ടൈം സംസ്കൃതം തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം ഇന്ന് (ജൂൺ10 ) ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ – 9496180585.

5) ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ( ഹിന്ദി കാറ്റഗറി നമ്പർ. 082/2024) തസ്തികയുടെ കൂടിക്കാഴ്ച ജൂൺ 13ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസിൽ നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്കുളള വ്യക്തിഗത അറിയിപ്പ് അവരവരുടെ പ്രൊഫൈലിലും, മൊബൈലിൽ എസ്.എം.എസായും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇന്റർവ്യൂ മെമ്മോയും ഒ.ടി.വി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളും അസ്സൽ തിരിച്ചറിയൽ കാർഡും സഹിതം ഹാജരാകണം. 

Leave a Reply

Your email address will not be published. Required fields are marked *