സർക്കാർ സ്ഥാപനത്തിൽ ഏഴാം ക്ലാസ് യോഗ്യതയിൽ ജോലി അവസരങ്ങൾ

സർക്കാർ സ്ഥാപനത്തിൽ ഏഴാം ക്ലാസ് യോഗ്യതയിൽ ജോലി അവസരങ്ങൾ

കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍ വാച്ച്മാന്‍ റിക്രൂട്ട്‌മെന്റ്. സ്ഥാപനത്തില്‍ അഫിലിയേറ്റ് ചെയ്ത മെമ്പര്‍ സൊസൈറ്റികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും, നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ പിഎസ് സി വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ 04ന് മുന്‍പായി അപേക്ഷ നല്‍കണം. 

കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍- വാച്ച്മാന്‍ റിക്രൂട്ട്‌മെന്റ്
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ശമ്പളമായി 16500 രൂപമുതല്‍ 37500 രൂപവരെ ലഭിക്കും.18 മുതല്‍ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1975നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. 
കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്റ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്ത മെമ്പര്‍ സൊസൈറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ 3 വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉണ്ടായിരിക്കണം. 
ഏഴാം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത സൈക്കിള്‍ ചവിട്ടാന്‍ അറിഞ്ഞിരിക്കണം.
ഭിന്നശേഷി വിഭാഗക്കാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാന്‍ സാധിക്കില്ല. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ജൂണ്‍ 04ന് മുന്‍പായി അപേക്ഷ നല്‍കണം. 

Leave a Reply

Your email address will not be published. Required fields are marked *