ഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാ

തിരുവനന്തപുരം: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളുടെ പഠനസമയം അരമണിക്കൂർ നീട്ടി. ഇനിമുതൽ 9.45 മുതൽ ക്ലാസുകൾ ആരംഭിക്കും. വൈകിട്ട് 4.15വരെയാണ് ക്ലാസുകൾ. കേരള  വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസിലും, 9,10 ക്ലാസുകളിലും 220 പ്രവർത്തിദിനങ്ങളാണ് വേണ്ടത്. 220 പ്രവൃത്തിദിനങ്ങളിൽ 1100 മണിക്കൂറുകളാണ് ലഭിക്കുന്നത്. ഇത് പ്രാവർത്തികമാക്കുന്നതിന് 8 മുതൽ 10 വരെ ക്ലാസ്സുകൾക്ക് വെള്ളിയാഴ്ച്ചകൾ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ എല്ലാ ദിവസവും രാവിലെ 15 മിനിറ്റും, ഉച്ചയ്ക്ക് ശേഷം 15 മിനിറ്റും (ആകെ 30 മിനിറ്റ്) അധികപ്രവൃത്തി സമയം നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്.

8 മുതൽ 10 വരെയുള്ള ഹൈസ്കൂൾ വിഭാഗത്തിന് വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളിൽ ചുവടെ പറയും പ്രകാരം അധികപ്രവൃത്തിസമയം നിശ്ചയിച്ചുകൊണ്ട് ക്ലാസ് സമയക്രമം പുനഃക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ടൈം ടേബിൾ താഴെ:

Leave a Reply

Your email address will not be published. Required fields are marked *