
ചാവക്കാട്: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി എം യു എ എൽ പി സ്കൂളിൻ്റെ സഹകരണത്തോടെ നിർമ്മിച്ച ഹൃസ്വ ചിത്രമാണ് “ൻ്റെ മോനാ “. നാടിൻറെ ഇന്നത്തെ അവസ്ഥ ഹൃസ്വചിത്രത്തിലൂടെ സര്‍ഗാത്മകമായി അവതരിപ്പിച്ച് ശ്രദ്ധേയരാവുകയാണ് എം യു എ എൽ പി സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും. മാതാപിതാക്കളുടെ അശ്രദ്ധ പലപ്പോഴും കുട്ടികളെ ലഹരിയിലേക്കും മറ്റ് തിന്മകളിലേക്കും അവരറിയാതെ നയിക്കുന്നു എന്നതാണ് പ്രമേയം. കഴിയുന്നത്ര വിദ്യാലയങ്ങളിലും പൊതുവേദികളിലും സൗജന്യമായി പ്രദർശിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ […]